കുന്ദമംഗലം: ശ്രുതി ഇ.എസ് എഴുതിയ ഒറ്റയുടെ ഭൂപടം എന്ന കവിതാ സമാഹാരം കവി ഡോ.സോമൻ കടലൂർ പ്രകാശനം ചെയ്തു. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ലൈബ്രറി കൗൺസിൽ പഞ്ചായത്തു സമിതി സംഘടിപ്പിച്ച ചടങ്ങിൽ ചന്ദ്രൻ തിരുവലത്ത് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത് സമിതിയും കുന്ദമംഗലം സൗഹൃദ സംഘവും ചന്ദ്രൻ തിരുവലത്തിനെയും ലൈബ്രറേറിയൻ ശ്രീനിവാസനെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. കെ.പി സുരേന്ദ്ര നാഥ്, വിജയൻ കാരന്തൂർ, സജീഷ് നാരായണൻ, പി.പി.ഷിനിൽ, പി.രാധാകൃഷ്ണൻ, ജനാർദ്ദനൻ കളരിക്കണ്ടി, രവീന്ദ്രൻ കുന്ദമംഗലം, ജയിംസ്, മധുസൂദനൻ പന്തീർപാടം, രത്നാകരൻ ചാത്തൻകാവ്, ശ്രുതി ഇ.എസ്
എം മാധവൻ, പി.രവീന്ദ്രൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |