കൊയിലാണ്ടി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നഗരസഭാ തിരഞ്ഞെടുപ്പു കമ്മറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് റാലി നടത്തി. കോതമംഗലത്തു നിന്നാരംഭിച്ച് കുറുവങ്ങാട് സമാപിച്ചു. കുറുവങ്ങാട് മാവിൻ ചുവട്ടിൽ നടന്ന റാലിയും കുടുംബ സംഗമവും മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പി.കെ വിശ്വനാഥൻ അദ്ധ്യക്ഷനായി. കെ.കെ മുഹമ്മദ്, പി വിശ്വൻ, കെ ദാസൻ, എൽ.ജി ലിജീഷ്, ടി.കെ ചന്ദ്രൻ, ഇ.കെ അജിത്ത്, സി സത്യചന്ദ്രൻ, റഷീദ്, ടി.കെ രാധാകൃഷ്ണൻ, ഇ.എസ് രാജൻ,കെ ഷിജു ,കെ സത്യൻ പ്രസംഗിച്ചു. വാർഡ് 27 ലെ വികസനപത്രിക മന്ത്രി പ്രകാശനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |