
മുടപുരം: ട്രിവാൻഡ്രം ഫിസിയാട്രിക് ക്ലബ്,ഐ.എം.എ ചിറയിൻകീഴ്,ഐ.എ.പി.എം.ആർ കേരള ചാപ്റ്റർ,കിംസ് ഹെൽത്ത് എന്നിവരുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. കാര്യവട്ടം സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ ലക്ഷ്മി ഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂകേഷനിൽ നടന്ന പരിപാടി ഐ.എ.പി.എം.ആർ സംസ്ഥാന പ്രസിഡന്റ് ഡോ.പി.സെൽവൻ ഉദ്‌ഘാടനം ചെയ്തു. ഡോ.റോയി.ആർ.ചന്ദ്രൻ പ്രത്യേക സന്ദേശം നൽകി.ഐ.എം.എ ചിറയിൻകീഴ് ബ്രാഞ്ച് പ്രസിഡന്റ് ഡോ.പദ്മപ്രസാദ്,എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ഡോ.നജീബ്.എ,ഡോ.ഹർഷ.പി.എസ്,ഡോ.നീന,ഡോ.സിന്ധുജ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |