
മുഹമ്മ: മണ്ണഞ്ചേരി സെന്റ് മേരീസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ നിത്യസഹായ മാതാവിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. കുര്യൻ ഇളംകുളം മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്ന് സമാപിക്കും. ഇന്നലെ വൈകിട്ട് 4.30-ന് ജപമാല, ആഘോഷമായ വിശുദ്ധ കുർബാന, , പ്രദക്ഷിണം. പ്രസുദേന്തി തിരഞ്ഞെടുപ്പ്, കിഴക്കേ കടവിലേക്ക് തിരുനാൾ പ്രദക്ഷിണം എന്നിവ നടന്നു. ഇന്ന് രാവിലെ ഏഴിന് പട്ടുംകിരീടവും എഴുന്നള്ളിപ്പ്, ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വചനസന്ദേശം, പറത്തറ പാലം വരെ പ്രദക്ഷിണം., കൊടിയിറക്ക് എന്നിവ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |