കോഴിക്കോട്: കോർപ്പറേഷൻ അഴിമതിയും കെടുകാര്യസ്ഥിതിയും ചൂണ്ടിക്കാട്ടികൊണ്ടുള്ള എൻ.ഡി.എ കുറ്റപത്രം ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പുറത്തിറക്കി. വികസനം ഇല്ലായ്മയുടെ അഞ്ചു പതിറ്റാണ്ടുകളും അഴിമതിയുടെ അഞ്ചുവർഷങ്ങളും കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തുന്നു. അമൃത പദ്ധതി അട്ടിമറിച്ചതും പാഴാക്കിയ കേന്ദ്ര ഫണ്ടുകളും ഉൾപ്പെടെ ഭാരതത്തിലെ മറ്റു നഗരങ്ങളെല്ലാം വികസനത്തിലേക്ക് മുന്നേറുമ്പോൾ, വികസന ചക്രം പിന്നോട്ട് കറക്കിയ നഗരസഭയായി മാറിയിരിക്കുകയാണ്. കേന്ദ്ര പദ്ധതികൾ പലതും നടപ്പിലാക്കാതെ ഫണ്ട് നഷ്ടപ്പെടുത്തുന്ന സമീപനമാണ് കേരള സർക്കാരിന്റെയും കോഴിക്കോട് നഗരസഭയുടെയും ഭാഗത്തുനിന്നും ഉണ്ടായത്.
മൊഫ്യൂസിൽ, കെ.എസ്.ആർ.ടി.സി, പാളയം ബസ് സ്റ്റാൻഡുകളുടെ പ്രശ്നങ്ങൾ വർഷങ്ങളായി ചർച്ചയിൽ മാത്രം ഒതുങ്ങുകയാണ്. മീഞ്ചന്ത ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി 50 ലക്ഷം അനുവദിച്ചെങ്കിലും പദ്ധതി കടലാസിൽ മാത്രമായി. നഗരത്തിലെ പാർക്കിംഗ് പ്രശ്നങ്ങൾക്കും ഗതാഗത കുരുക്കിനും ശാശ്വത പരിഹാരമില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെ.പി പ്രകാശ് ബാബു, മുതിർന്ന നേതാക്കളായ കെ.പി ശ്രീശൻ, പി.രഘുനാഥ്. വി.കെ സജീവൻ, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ശശിധരൻ പയ്യാനക്കൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി ഉണ്ണികൃഷ്ണൻ, എം.സുരേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |