
മുഹമ്മ : സ്വർണ്ണ കൊള്ളയുടെ പേരിൽ അറസ്റ്റിലായവരെ രക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ മുഹമ്മയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യു.ഡി.എഫ് നയോജക മണ്ഡലം ചെയർമാൻ ടി.സുബ്രഹ്മണ്യ ദാസ് അധ്യക്ഷനായി. സി.കെ. ഷാജിമോഹൻ, എസ്.ശരത്ത്, സിറിയക് കാവിൽ, വി.എസ്. ജബ്ബാർ, എസ്.ടി.റെജി, പി.അനീഷ്, ഒ.എസ്.പ്രതീഷ്, പി.വി.തങ്കച്ചൻ, പി.എസ്.സിദ്ധാർത്ഥൻ, വി.എം.സുഗാന്ധി എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |