
ആലപ്പുഴ: ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ മണ്ണുദിനാഘോഷത്തിന്റെ ഭാഗമായി 'മണ്ണിനെ അറിയാം' പ്രാദേശിക പഠനയാത്ര സംഘടിപ്പിച്ചു. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്പിന് ആധാരമായിട്ടുള്ള മണ്ണിന്റെ പ്രാധാന്യം തിരിച്ചറിയാനും, കുട്ടികൾ പഠിച്ചിട്ടുള്ള കേരളത്തിലെ വിവിധയിനം മണ്ണിനങ്ങൾ ഏതെല്ലാം പ്രദേശങ്ങളിൽ ലഭ്യമാണ് എന്ന് തിരിച്ചറിവിനുംവേണ്ടിയാണ് യാത്ര സംഘടിപ്പിച്ചത്. സ്‌കൂൾ പ്രധാനാധ്യാപകൻ പി.ഡി. ജോഷി, കോർഡിനേറ്റർ കെ.കെ.ഉല്ലാസ് ,ലെറ്റീഷ്യ അലക്സ്, മാർട്ടിൻ പ്രിൻസ് ,കെ.ഒ.ബുഷ്ര, എച്ച്.ഷൈനി, പി.പി.ആന്റണി എന്നിവർ പങ്കെടുത്തു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |