ആലപ്പുഴ : പുറക്കാട് പഞ്ചായത്തിലെ ഗ്രേസിംഗ് ബ്ലോക്ക് പാടശേഖരത്തിൽ 20 ദിവസമായി കൊയ്തിട്ടിരിക്കുന്ന നെല്ല് സംഭരിക്കുവാൻ കൃഷിവകുപ്പോ ജില്ലാ ഭരണകൂടമോ തയ്യാറാകാത്തതതിൽ കർഷക കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. വേഗത്തിൽ നെല്ല് സംഭരണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇ മെയിൽ സന്ദേശം അയയ്ക്കാൻ യോഗം തീരുമാനിച്ചു . കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് തോമസുകുട്ടി മുട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എ.കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി സാബു വെള്ളാപ്പള്ളി, പാപ്പച്ചൻ കരുമാടി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |