ആലപ്പുഴ: വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി ബാബു പ്രസാദ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.എ.ഷുക്കൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാടയ്ക്കൽ, തോണ്ടൻകുളങ്ങര വാർഡുകളിൽ ഇരുന്നൂറിലേറെ കള്ളവോട്ടുകൾ ഉൾപ്പെട്ടിട്ടുണ്ട്. പുന്നപ്ര വടക്ക് പഞ്ചായത്തിലെ വോട്ടർമാരുൾപ്പടെ ആലപ്പുഴ നഗരസഭയിലുണ്ട്. സി.പി.എമ്മിന്റെ കുതിരപ്പന്തി ലോക്കൽ കമ്മിറ്റി ഓഫീസിലിരുന്നാണ് വോട്ടർ പട്ടിക തയാറാക്കിയത്. ഇതിനെതിരെ കോൺഗ്രസ് നിരവധി പരാതികൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.
ആലപ്പുഴ നഗരസഭയിൽ 27ന് മുകളിൽ സീറ്റുകളും ജില്ലാ പഞ്ചായത്തിൽ 13 സീറ്റുകളും നേടുമെന്ന് നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |