
ആലപ്പുഴ: വട്ടപ്പള്ളി സഖരിയ ബസാറിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ളിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ .സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കമാൽ എം.മാക്കിയിൽ, കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.ലിജു, അഡ്വ.ഷാനിമോൾ ഉസ്മാൻ, മുഹമ്മദ് ഷാ, ഡോ.നെടുമുടി ഹരികുമാർ, അഡ്വ.എ.എ.റസാഖ്, എം.പി. പ്രവീൺ, എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |