
കൊച്ചി: കൊച്ചിൻ റോട്ടറി ക്ലബ്ബ് ഇന്ദിരാഗാന്ധി ആശുപത്രിക്ക് സംഭാവന ചെയ്ത ആംബുലസ് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് ഭാരവാഹി ഡോ. സുജിത് വാസുദേവനിൽ നിന്ന് ആശുപത്രി സെക്രട്ടറി അജയ് തറയിൽ ഏറ്റുവാങ്ങി. ഐ.എം.എ കൊച്ചി മുൻ പ്രസിഡന്റ് ഡോ.എസ്. ശ്രീനിവാസ കമ്മത്ത്, റോട്ടറി ക്ലബ്ബ് കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ഡോ.പി.ടി മാത്യു, ഭാരവാഹികളായ സുശീൽ അശ്വനി, രവീന്ദ്രൻ കൃഷ്ണൻ, ശ്രീകാന്ത് സൂര്യ നാരായണൻ, രാജൻ നായർ, ആശുപത്രി ഡയറക്ടർമാരായ പി.വി. അഷ്റഫ്, വിജയകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |