
മാന്നാർ: ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഹോദരിക്ക് വിജയാശംസകൾ നേരാൻ മന്ത്രി പി.പ്രസാദ് എത്തി. മാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മന്ത്രിയുടെ സഹോദരിയും കുട്ടമ്പേരൂർ കൈമാട്ടിൽ വേണുഗോപാലിന്റെ ഭാര്യയുമായ സുജാത വേണുഗോപാൽ സി.പി.ഐ പ്രതിനിധിയായിട്ടാണ് ജനവിധിതേടുന്നത്.
ഇന്നലെ രാവിലെയാണ് മന്ത്രി മാന്നാർ കുട്ടമ്പേരൂർ കൈമാട്ടിൽ വീട്ടിലെത്തിയത്. മന്ത്രി പി. പ്രസാദിന്റെ മാതാവ് ഗോമതിയമ്മയും സുജാതക്കൊപ്പമാണ് താമസിക്കുന്നത്. ഇതോടൊപ്പം മാന്നാർ, ചെന്നിത്തല, ബുധനൂർ, പുലിയൂർ, പാണ്ടനാട്, പഞ്ചായത്തുകളിലെ ത്രിതല ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കും വിജയാശംസകൾ നേർന്ന ശേഷമാണ് മന്ത്രി മടങ്ങിയത്. ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഫുൾ എ പ്ലസ് നേടുമെന്ന് മന്ത്രി പറഞ്ഞു. ഏറെ ആത്മവിശ്വാസത്തിലാണെന്നും വാർഡ് തിരിച്ചുപിടിക്കുമെന്നും സുജാതയും ഭർത്താവ് വേണുഗോപാലും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |