
മാന്നാർ : തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി എൽ.ഡി.എഫ് മാന്നാർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇരുചക്രവാഹന റാലിയും സ്ഥാനാർത്ഥി പര്യടനവും ആവേശമായി മാറി. ഇന്നലെ വൈകിട്ട് 3ന് വലിയകുളങ്ങര ജംഗ്ഷനിൽ സി.പിഎം ഏരിയാ സെക്രട്ടറി പി.എൻ. ശെൽവരാജൻ ഉദ്ഘാടനം ചെയ്ത ഇരുചക്ര വാഹന റാലി മാന്നാർ പഞ്ചായത്തിലെ 19 വാർഡുകളിലൂടെയും സഞ്ചരിച്ച് മാന്നാർ നായർ സമാജം സ്കൂളിന് സമീപമുള്ള എൽ.ഡി.എഫ് മാന്നാർ പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |