
തൃശൂർ: കൊടകര കുഴൽപ്പണക്കേസ് അട്ടിമറിച്ച് ബി.ജെ.പിക്കാരായ പ്രതികളെ രക്ഷിക്കാനുള്ള ഗൂഢനീക്കമാണ് ഇ.ഡി നടത്തുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ. കൊടകര കുഴൽപ്പണക്കേസ് ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം തുടക്കം മുതലേ സി.പി.ഐ ഉയർത്തുന്നതാണ്. സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പ്രത്യേക കോടതിയിൽ വിചാരണ നടത്തേണ്ടതാണെന്നും കേസ് ഇ.ഡി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇ.ഡി ശരിയായ വിധത്തിൽ കേസ് അന്വേഷണം നടത്തയില്ല. അന്വേഷണം അട്ടിമറിച്ചും പ്രത്യേക കോടതിയിൽ കേസ് നിലനിൽക്കാനാകാത്തവിധം നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇ ഡി നടത്തിയതെന്നും ശിവാനന്ദൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |