കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്ത് എൽ.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ സണ്ണി ഞെഴുകും കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം എം.എൽ.എ ഇ.കെ വിജയൻ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.കെ നാരായണൻ, സി.പി.എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി പി.സി ഷൈജു, പിജി ജോർജ്, എ.എം റഷീദ്, രാധിക ചിറയിൽ, എം.എം റോയ്, എ.ആർ വിജയൻ ബോബി മൂക്കൻതോട്ടം, മേഘ, പി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |