
മുണ്ടൂർ: യുവക്ഷേത്ര കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ നടത്തിയ ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം തിരുവനന്തപുരം ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസ് അക്കാദമിക് ഡയറക്ടർ പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടോമിആന്റണി അദ്ധ്യക്ഷനായി. ഡയറക്ടർ റവ. ഡോ. മാത്യു ജോർജ്ജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. അസിസ്റ്റന്റ് ഡയറക്ട്ടറും ട്രെയ്നിംഗ് അന്റ് പ്ലൈസ്‌മെന്റ് ഓഫീസറുമായ റവ. ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി സന്നിഹിതനായിരുന്നു. വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് ഓലിക്കൽകൂനൽ സ്വാഗതവും ഐക്യുഎസി കോഡിനേറ്റർ ഷൈലജ മേനോൻ നന്ദിയും പറഞ്ഞു. തുടർന്ന് ഫോർമുലേറ്റിംഗ് ഐ.ഡി.പി ആൻഡ് എ.എ.എ ഫ്യൂച്ചറിസ്റ്റിക് അപ്പ്രോച്ച് എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ പ്രൊഫ. ഗബ്രിയേൽ സൈമൺ തട്ടിൽ ക്ലാസ് എടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |