പാലക്കാട്: കെ ഡിസ്‌കും പട്ടികവർഗ വികസനവകുപ്പും സംയോജിച്ച് മലമ്പുഴ ആശ്രമം സ്‌കൂളിൽ നടപ്പാക്കിവരുന്ന നൂതന ശാസ്ത്ര പഠന പദ്ധതിയായ 'മഴവില്ല് ടീച്ച് സയൻസ് ഫോർ കേരള'യുടെ ഭാഗമായി ശാസ്ത്ര പ്രദർശനം 'വണ്ടർ വേവ്' സംഘടിപ്പിച്ചു. പാലക്കാട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എം.ഷമീന പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാദ്ധ്യാപിക ടെസ്സി മോൾ, സീനിയർ സൂപ്രണ്ട് രാജലക്ഷ്മി, കെഡിസ്‌ക് ജില്ലാ കോഡിനേറ്റർ കിരൺദേവ്, സ്റ്റാഫ് സെക്രട്ടറി ജംഷീന, കെഡിസ്‌ക് മഴവില്ല് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |