
പാലക്കാട് : റോഡുവികസനത്തിനായി മുറിച്ച മരങ്ങൾക്കുപകരം മരം നടണമെന്നാവശ്യപ്പെട്ട് ഭീമനാട് ഗവ. യുപി സ്‌കൂൾ വിദ്യാർത്ഥിനി ഫാത്തിമ ഐഷിൻ അയച്ച കത്തിൽ നടപടി. അടുത്ത പരിസ്ഥിതിദിനത്തിന് സ്‌കൂളിന് 100 തണൽ വൃക്ഷത്തൈകൾ നൽകാമെന്ന് സ്‌കൂൾ സന്ദർശിച്ച കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധികൾ വാഗ്ദാനം ചെയ്തു. ഏഴാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ ഐഷിൻ ഒക്‌ടോബറിൽ അയച്ച കത്തിന് വേണ്ടതു ചെയ്യാമെന്നുപറഞ്ഞ് ഊരാളുങ്കൽ ചെയർമാൻ രമേശൻ പാലേരി അന്നുതന്നെ മറുപടിക്കത്തയച്ചിരുന്നു. വ്യാഴാഴ്ചയാണ് സൊസൈറ്റി ഡയറക്ടർ വി.കെ. ആനന്ദൻ, ഓപ്പറേഷൻസ് മാനേജർ ആർ. അശ്വിൻ, അസിസ്റ്റന്റ് ജനറൽ മാനേജർ എ.നിജിൽ, ഇ.വി. രഖിൽ, കെ.ഷിജി എന്നിവർ സ്‌കൂൾ സന്ദർശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |