വെഞ്ഞാറമൂട്: ക്രിസ്മസിന് പുത്തൻ ഫാഷനുമായി വസ്ത്രവിപണിയും ഒരുങ്ങി. ചുവപ്പും വെള്ളയും നിറങ്ങളുള്ള വസ്ത്രങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ നിറഞ്ഞുകഴിഞ്ഞു. സാന്റാക്ലോസ്, ക്രിസ്മസുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഉൾപ്പെടെയുള്ള പ്രിന്റുകൾ ചെയ്ത വസ്ത്രങ്ങളാണ് ഏറെയും. സാന്റാക്ലോസിന്റെ രൂപങ്ങൾ പ്രിന്റ് ചെയ്ത വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. 250 രൂപ മുതലാണ് തുടക്കം.
വെൽവെറ്റിന് പ്രിയം
ക്രിസ്മസ് അപ്പൂപ്പന്റെ ഓർമ്മയിൽ കുട്ടികൾക്കായി ചുവപ്പും വെളുപ്പും വസ്ത്രങ്ങൾ വെൽവെറ്റിലാണ് ചെയ്തിട്ടുള്ളത്. കുട്ടികൾക്ക് വെൽവെറ്റ് ഉടുപ്പുകളോട് പ്രത്യേക താല്പര്യം. സ്കൂളുകളിലും, കോളേജുകളിലും, ഓഫീസുകളിലും ക്രിസ്മസ് ആഘോഷം ആരംഭിച്ചതോടെ നിരത്തിൽ ആകെ ചുവപ്പ് മയം തന്നെ. രാത്രികാലങ്ങളിൽ ഉണ്ണിയേശുവിന്റെ പിറവി അറിയിച്ചുകൊണ്ട് സാന്റ മാരുടെ വരവും ആരംഭിച്ചു.
പിന്നോട്ടില്ലാതെ ഓൺലൈനും
വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ഓൺലൈൻ പ്ലാറ്റ്ഫോമുകളും ക്രിസ്മസ് തിരക്കിലാണ്. ഇതുവഴി നിരവധി ഉത്പന്നങ്ങളാണ് വിറ്റുപോകുന്നത്. മനസിനിഷ്ടപ്പെട്ട ഉത്പന്നം വീട്ടുമുറ്റത്തെത്തുമെന്നതിനാൽ പലരും ഓൺലൈനിനെ തന്നെയാണ് ആശ്രയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |