തിരുവമ്പാടി: പുല്ലൂരാമ്പാറയിൽ തിരുവമ്പാടി പഞ്ചായത്ത് പുല്ലൂരാംപാറ വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് മാത്യുവിൻ്റെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം കലാ സാംസ്കാരിക പ്രവർത്തകരുടെ സംഗമം
ഇന്ന് നടക്കും. വൈകിട്ട് നാലിന് മണിക്ക് പുല്ലൂരാമ്പാറ അങ്ങാടിയിൽ നടക്കുന്ന സംഗമം നാടകനടൻ സുധാകരൻ ചൂലൂർ അവതരിപ്പിക്കുന്ന വെളിച്ചപ്പെടൽ എന്ന ഏകപാത്ര നാടകത്തിൻ്റെ അവതരണത്തോടെ ആരംഭിക്കും. എഴുത്തുകാരും കലാ സാംസ്കാരിക പ്രവർത്തകരുമായ വിജീഷ് പരവരി, എ.വി സുധാകരൻ, ബോബി ജോസഫ്, ഡോ ജെയിംസ് പോൾ, ഡോ അബ്ബാസ് അലി, കെ.ആർ ബാബു, കെ.ഡി തോമസ്, രാമൻകുട്ടി, ജോമി പുന്നക്കൽ, സജി പുലിക്കയം സന്നിഹിതരാകും. കാവാലം ജോർജജ് അദ്ധ്യക്ഷനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |