പയ്യോളി: തച്ചൻ കുന്നിലെ ദമ്പതികളായ പയ്യോളി തച്ചൻകുന്ന് സ്വദേശികളായ കുറ്റിയിൽ പ്രേമനും ഭാര്യ പുത്തൻപുരയിൽ ഹേമയും തിരഞ്ഞെടുപ്പ് തിരക്കിലാണ്. ബി.ജെ.പി സ്ഥാനാർത്ഥികളായി നഗരസഭയിലെ നെല്യേരി മാണിക്കോത്ത് 13-ാം വാർഡിൽ പ്രേമനും തച്ചൻകുന്ന് 16-ാം വാർഡിൽ ഹേമയും മത്സരിക്കുകയാണ്. ബി.ജെ.പിയുടെ സജീവ പ്രവർത്തകനുമായ പ്രേമൻ നാലാം തവണയാണ് മത്സരിക്കുന്നത്. രണ്ടു തവണ മേലടി ബ്ലോക്ക് പഞ്ചായത്തിലേക്കും ഒരു തവണ പയ്യോളി ഗ്രാമപഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്. ഹേമ രണ്ടാം തവണയാണ് മത്സര രംഗത്ത്. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും പദ്ധതികളുമാണ് പ്രചാരണായുധങ്ങൾ. അഹല്യ, അനഘ എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |