കോഴിക്കോട്: എസ്.ഐ.ആർ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ ഇലക്ടൽ ലിറ്ററസി ക്ലബ് (ഇ.എൽ.സി) അംഗങ്ങളെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സന്ദർശിച്ചു. ഇലക്ഷൻ കമ്മിഷൻ ഒഫ് ഇന്ത്യ അസി. ഡയറക്ടർ അപൂർവ് കുമാർ സിംഗ്, എസ്. ഗൗരി എന്നിവരാണ് സന്ദർശിച്ചത്. എ ഡേ വിത്ത് ബി.എൽ.ഒ, മെഗാ കൈറ്റ് ഫെസ്റ്റിവൽ, സാൻഡ് ആർട്ട്, ഉന്നതി ഇന്റർവെൻഷൻ, തീരപ്രദേശങ്ങളിലെ എസ്.ഐ.ആർ പ്രക്രിയ, ഡിജിറ്റലൈസേഷൻ, ഓൺലൈൻ ബോധവത്കരണ പ്രവർത്തങ്ങൾ, ഫ്ളാഷ് മോബ്, എസ്.ഐ.ആർ ബെൽ, ക്ലാസ് കാമ്പെയിനുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയ അംഗങ്ങളെ കമ്മിഷൻ അഭിനന്ദിച്ചു. 14 കോളേജുകളിൽ നിന്നുള്ള 28 വിദ്യാർത്ഥികൾ കമ്മിഷൻ അസി. ഡയറക്ടറുമായി സംവദിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ നിജീഷ് ആനന്ദ്, കാലിക്കറ്റ് സർവകലാശാല ജില്ലാ എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഫസീൽ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |