
പത്തനംതിട്ട: പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കുമെതിരെ തദ്ദേശ തിരഞ്ഞെടുപ്പിൻ വോട്ടർമാർ വിധിയെഴുത്ത് നടത്തുമെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ.അടൂർ പ്രകാശ് എം.പി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ മൈലപ്ര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി കുമ്പഴവടക്ക് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജെയിംസ് കീക്കരിക്കാട് അദ്ധ്യക്ഷത വഹിച്ചു. വെട്ടൂർ ജ്യോതി പ്രസാദ്, എലിസബത്ത് അബു, എം.വി അമ്പിളി, സി.വി വർഗീസ്, സോമരാജൻ, ജോൺ കിഴക്കേതിൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലത്തിലെ 14 വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ പ്രചരണ ജാഥ മൈലപ്ര ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇൻചാർജ്ജ് ലിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർത്ഥി എം.വി അമ്പിളി, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി എസ്.സുനിൽകുമാർ, പി.കെ ഗോപി, വിത്സൺ തുണ്ടിയത്ത്, സിബി മൈലപ്ര, ജോർജ് യോഹന്നാൻ, ജെസി വർഗീസ്, ബിന്ദു ബിനു, എൽസി ഈശോ, ഓമന വർഗീസ്, പ്രസാദ് ഉതിമൂട്, ബിജു സാമുവൽ, ആർ പ്രകാശ്, ജിജി മരുതിക്കൽ, സോമരാജൻ, രാജു പുലൂർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |