
പത്തനംതിട്ട : ആളും ആരവവുമായി തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന്. നഗരത്തിലേയും ഗ്രാമപ്രദേശങ്ങളിലേും പ്രധാന കവലകളിൽ സ്ഥാനാർത്ഥികളും അണികളും പാട്ടും മേളവും മുദ്രാവാക്യങ്ങളുമായി ഒത്തു ചേരും. കൊട്ടികലാശത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കും. ഇന്ന് അനൗൺസ്‌മെന്റുകളും പാരഡി പാട്ടുകളുമായി വാഹനങ്ങൾ റോഡ് കൈയടക്കും. ചിലയിടങ്ങളിൽ സ്ഥാനാർത്ഥികളുടെ റോഡ് ഷോയും ഉണ്ടാകും. പല വാർഡുകളിലും മൂന്നു മുന്നണികളും പ്രചാരണത്തിൽ ഒപ്പത്തിന് ഒപ്പമാണ്.
വാഹന ഗാതഗതം തടഞ്ഞുള്ള പരിപാടികൾക്ക് നിയന്ത്രണമുണ്ട്. വൈകിട്ട് ആറിന് പരസ്യ പ്രചാരണം അവസാനിക്കും. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും വെല്ലുവിളികളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്റും പ്രചാരണ ഗാനം ഉച്ചത്തിൽ കേൾപ്പിച്ച് മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കും. പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. കൊട്ടിക്കലാശം സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്‌നം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
മാതൃകാ ബാലറ്റും വോട്ട് ചെയ്യാനുള്ള സ്ലിപ്പുകളുമായി രാഷ്ട്രീയ പ്രവർത്തകർ നാളെ വീടുകൾ കയറിയിറങ്ങും. അവസാനവട്ട പ്രചാരണവും അവസാനഘട്ട കണക്കെടുപ്പ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |