
ശബരിമല: സന്നിധാനത്ത് ഡീസൽ ടാങ്കുകൾക്ക് സുരക്ഷയില്ലാത്തത് ആശങ്കകൾ സൃഷ്ടിക്കുന്നു. ചിന്മുദ്ര ഡോണർ ഹൗസിന് മുന്നിൽ തീർത്ഥാടകർ സഞ്ചരിക്കുന്ന പാതയോട് ചേർന്നാണ് 3000 ലിറ്റർ വീതം സംഭരണ ശേഷിയുള്ള ആറ് ഡീസൽ ടാങ്കുകൾ ഉള്ളത്. പമ്പയിൽ നിന്നും ട്രാക്ടറിലാണ് ഇവിടെ ഡീസൽ എത്തിക്കുന്നത്. അപ്പം, അരവണ നിർമ്മാണത്തിനുള്ള ബോയ്ലറുകൾ, സ്റ്റീം എന്നിവ പ്രവർത്തിപ്പി ക്കുന്നതിനുള്ള ഡീസലാണ് ഇവിടെ സംഭരിച്ച് സൂക്ഷിച്ചിരിക്കുന്നത്. സന്നിധാനത്തെ ഡീസൽ ടാങ്കുകൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്ന് സുരക്ഷാ സേനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |