ചെറുതുരുത്തി: ലോക ഭിന്നശേഷി വാരാചരണത്തോട് അനുബന്ധിച്ച് ആറങ്ങോട്ടുകര പാഠശാല, സമഗ്രശിക്ഷാ കേരളം, ബി.ആർ.സി പഴയന്നൂരിന്റെ നേതൃത്വത്തിൽ ചെറുതുരുത്തി നിള ബോട്ട് ക്ലബ്ബിൽ കഥയരങ്ങും സായാഹ്ന സദസും സംഘടിപ്പിച്ചു. പഴയന്നൂർ ബി.ആർ.സിയുടെ കീഴിൽ വരുന്ന 50 ഓളം സ്‌കൂളുകളിൽ നിന്നായി 47 ഭിന്നശേഷി വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരും സദസിൽ പങ്കുചേർന്നു. പുസ്തകങ്ങളിൽ മാത്രം കേട്ടിട്ടുള്ള ഭാരതപ്പുഴയെക്കുറിച്ച് അറിയുന്നതിനും നിളയോരത്തെ കാഴ്ചകൾ ആസ്വദിക്കുന്നതിനും പാട്ടുകൾ പാടുന്നതിനും കഥകൾ പറയുന്നതിനും കുട്ടികൾക്ക് പ്രത്യേക ക്ലാസുകൾ ഒരുക്കിയിരുന്നു. വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കിടയിൽ കഥാമത്സരങ്ങൾ, കവിത മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ നടത്തിയിരുന്നു. സമ്മാനവിതരണവും നടന്നു. ബി.ആർ.സി പഴയന്നൂർ ബി.പി.സി: കെ.പ്രമോദ്, വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീജ കുനിയിൽ, വിപിൻ, കാർത്തിക, കിഷൻ കാർത്തിക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |