
തൃപ്രയാർ: വലപ്പാട് കാർമൽ സെൻട്രൽ സ്‌കൂൾ വാർഷികാഘോഷം നടത്തി. മുപ്പതാം വാർഷികാഘോഷം ഡോ. സിസ്റ്റർ മാഗി ജോസ് ഉദ്ഘാടനം ചെയ്തു. വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജെൻസ് തട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഗോകുൽ പി. ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി. സ്‌കൂൾ മാനേജർ സിസ്റ്റർ കൊച്ചുത്രേസ്യ സമ്മാനദാനം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എൻഡോമെന്റ് വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റിൻസി , അദ്ധ്യാപിക ബിന്ദു, പി.ടി.എ. പ്രസിഡന്റ് ബിൽട്ടൻ തച്ചിൽ, റുബിൻ ഐപ്പ് , കെ.എസ്.അവനി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |