കയ്പമംഗലം : പഞ്ചായത്ത് യു.ഡി.എഫ് തിരത്തെടുപ്പ് കമ്മിറ്റിയുടെ പ്രകടനപത്രിക എ.ഐ.സി.സി സെക്രട്ടറി ടി.എൻ. പ്രതാപൻ പ്രകാശനം ചെയ്തു. കാളമുറി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ചേർന്ന സ്ഥാനാർത്ഥികളുടെയും വാർഡ് തല ഭാരവാഹികളുടെയും യോഗത്തിലാണ് പ്രകാശന നിർവഹിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.വി അബ്ദുൾ മജീദ് അദ്ധ്യക്ഷനായി. കെ.ബി. അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ഡി.സി.സി ഭാരവാഹികളായ കെ.എഫ്. ഡൊമിനിക്ക്,സി.ജെ. പോൾസൺ, യു.ഡി.എഫ് കൺവീനർ മുജീബ്, വർക്കിംഗ് ചെയർമാൻ സി.ജെ. ജോഷി, പി.എ. അനസ്, യു.എ. ഷെമീർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |