
ഖാർത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്ന വടക്കേ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ നഴ്സറിക്കും ആശുപത്രിക്കും നേരെ ഡ്രോൺ ആക്രമണം. 33 കുട്ടികൾ അടക്കം 50 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച തെക്കൻ കോർഡോഫാൻ മേഖലയിലെ കലോഗി പട്ടണത്തിലാണ് സംഭവമെന്ന് വിവിധ അന്താരാഷ്ട്ര സംഘടനകൾ വ്യക്തമാക്കി. അർദ്ധ സൈനിക വിഭാഗമായ ആർ.എസ്.എഫാണ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) ആക്രമണത്തിന് പിന്നിൽ. സംഭവത്തെ അപലപിച്ച് യൂണിസെഫ് അടക്കം സംഘടനകൾ രംഗത്തെത്തി. 2023 ഏപ്രിൽ മുതൽ അധികാരം പിടിച്ചെടുക്കാനായി ഔദ്യോഗിക സൈന്യത്തിനെതിരെ ആർ.എസ്.എഫ് പോരാട്ടത്തിലാണ്. 1,50,000 ത്തിലേറെ പേർ ഇതുവരെ കൊല്ലപ്പെട്ടു. ആശയവിനിമയ സംവിധാനങ്ങൾ തകർന്ന് പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട നിലയിലാണ് പല പ്രദേശങ്ങളും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |