
വോട്ടെണ്ണൽ നാളെ; ക്രമീകരണങ്ങൾ പുരോഗമിക്കുന്നു
കോട്ടയം: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ ഫലം നാളെ അറിയാം. പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളിൽതന്നെയാണ് നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ നടക്കുക. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ഡിവിഷന് ഒന്നെന്ന കണക്കിൽ 23 ടേബിളുകൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്.
സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ രാവിലെ ഏഴിന് വോട്ടെണ്ണൽ നടക്കുന്ന ഹാളുകളിലേക്ക് മാറ്റും. അതത് റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് വോട്ടെണ്ണൽ.
തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത് പൂർത്തിയായാലുടൻ യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ ബൂത്തിലെയും വോട്ടുകൾ എണ്ണിത്തീരുന്നതനുസരിച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്യും.
സ്ഥാനാർത്ഥികൾക്കും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർക്കും പാസുള്ള കൗണ്ടിംഗ് ഏജന്റുമാർക്കും ചുമതലയുള്ള ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം.
ആകെ- 5281 സ്ഥാനാർഥികൾ (ജില്ലാ പഞ്ചായത്ത് -83, ബ്ലോക്ക് പഞ്ചായുകൾ- 489, ഗ്രാമപഞ്ചായത്തുകൾ -4032, നഗരസഭകൾ-677
ബ്ലോക്കുകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ. അവയുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾ ബ്രാക്കറ്റിൽ
1 വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ, വൈക്കം.
(തലയാഴം,ചെമ്പ്, മറവൻതുരുത്ത് ,ടി.വി. പുരം,വെച്ചൂർ, ഉദയനാപുരം)
2.കടുത്തുരുത്തി സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കടുത്തുരുത്തി(കടുത്തുരുത്തി,കല്ലറ,മുളക്കുളം, ഞീഴൂർ,തലയോലപ്പറമ്പ്,വെള്ളൂർ)
3.ഏറ്റുമാനൂർ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്‌കൂൾ അതിരമ്പുഴ(തിരുവാർപ്പ്,അയ്മനം,അതിരമ്പുഴ ,ആർപ്പൂക്കര,നീണ്ടൂർ,കുമരകം)
4.ഉഴവൂർ ദേവമാതാ കോളജ്,കുറവിലങ്ങാട്
(കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂർ, കുറവിലങ്ങാട്, ഉഴവൂർ, രാമപുരം,മാഞ്ഞൂർ).
5.ളാലം കാർമൽ പബ്ലിക് സ്‌കൂൾ, പാലാ(ഭരണങ്ങാനം,കരൂർ ,കൊഴുവനാൽ,കടനാട്,,മീനച്ചിൽ,മുത്തോലി)
6.ഈരാറ്റുപേട്ട സെന്റ് ജോർജ്ജ് കോളജ് അരുവിത്തുറ ഓഡിറ്റോറിയം.(മേലുകാവ്, മൂന്നിലവ്,പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര,തലപ്പലം,തീക്കോയി,തലനാട്,
തിടനാട്)
7.പാമ്പാടി ടെക്‌നിക്കൽ ഹൈസ്‌കൂൾ,വെളളൂർ(മണർകാട്, എലിക്കുളം, കൂരോപ്പട ,പാമ്പാടി,പള്ളിക്കത്തോട്, മീനടം, കിടങ്ങൂർ)
8.പള്ളം ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, മണർകാട്(അയർക്കുന്നം, പുതുപ്പള്ളി,പനച്ചിക്കാട്, വിജയപുരം,കുറിച്ചി)
9.മാടപ്പള്ളി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി
(മാടപ്പള്ളി ,പായിപ്പാട് ,തൃക്കൊടിത്താനം, വാഴപ്പള്ളി,വാകത്താനം)
10.വാഴൂർ സെന്റ് ജോൺ ദ ബാ്ര്രപിസ്റ്റ് പാരിഷ് ഹാൾ നെടുംകുന്നം(ചിറക്കടവ്,കങ്ങഴ,നെടുംകുന്നം,വെള്ളാവൂർ ,വാഴൂർ, കറുകച്ചാൽ)
11.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ഹയർ സെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പളളി.(എരുമേലി,കാഞ്ഞിരപ്പള്ളി,കൂട്ടിക്കൽ,മണിമല, മുണ്ടക്കയം,പാറത്തോട് , കോരൂത്തോട്.)
നഗരസഭകൾ
ചങ്ങനാശേരി നഗരസഭാ കോൺഫറൻസ് ഹാൾ, ചങ്ങനാശേരി.
കോട്ടയം ബേക്കർ സ്മാരക ഗേൾസ് ഹൈസ്‌കൂൾ, കോട്ടയം.
വൈക്കം നഗരസഭാ കൗൺസിൽ ഹാൾ, വൈക്കം.
പാലാ നഗരസഭാ കൗൺസിൽ ഹാൾ, പാലാ.
ഏറ്റുമാനൂർ എസ്.എഫ്.എസ്. പബ്ലിക് സ്‌കൂൾ, ഏറ്റുമാനൂർ.
ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ് കോളജ് ഗോൾഡൻ
ജൂബിലി ബ്ലോക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |