
കൊല്ലം: തുടർഭരണത്തിന്റെ അഹങ്കാരത്തിൽ സർക്കാർ സ്വീകരിച്ച ധിക്കാരത്തിനും ധാർഷ്ഠ്യത്തിനും കേരള ജനത നൽകിയ കടുത്ത പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. രാഷ്ട്രീയ സദാചാര മര്യാദകൾ ലംഘിച്ച മുഖ്യമന്ത്രിക്കുള്ള കനത്ത താക്കീതാണിത്. സ്വാർത്ഥ താല്പര്യങ്ങൾക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഭരണകൂടത്തെ പരമാവധി ദുർവിനിയോഗം ചെയ്തതിന് പ്രബുദ്ധ കേരളം നൽകിയ മറുപടിയാണിത്. ജനവിരുദ്ധ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് സമ്മതിദായകർ വോട്ടിലൂടെ പ്രകടിപ്പിച്ചത്. സി.പി.എമ്മിന്റെ തെറ്റായ നയമാണ് ബി.ജെ.പിയുടെ കടന്നുകയറ്റത്തിന് ആധാരം. യു.ഡി.എഫിനെ ശത്രുവായി ചിത്രീകരിച്ച് കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി നയം നടപ്പാക്കാൻ സി.പി.എം സ്വീകരിച്ച നിലപാട് അപകടകരമാണെന്നും എം.പി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
