
കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയത് കൂട്ടായ്മയുടെ ചരിത്രവിജയമാണെന്നും, ഈ മുന്നേറ്റത്തിൽ മുസ്ളിം ലീഗ് നിർണായക പങ്ക് വഹിച്ചതായും മുസ്ളിം ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസും ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാമും പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസ്, മുസ്ളിം ലീഗ്, ആർ.എസ്.പി, കേരള കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടക കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ട് പോയതിന്റെയും, ജനകീയ വിഷയങ്ങൾ ഏറ്റെടുത്തതിന്റെയും ഫലമാണ് ഉജ്ജ്വല വിജയം. എൽ.ഡി.എഫിന്റെ പരാജയം അവരുടെ വികസന വിരുദ്ധ രാഷ്ട്രീയത്തിന്റെയും ഭരണത്തിലെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഫലമാണ്. ഭരണത്തിലുണ്ടായിരുന്ന തദ്ദേശ സ്ഥാപനങ്ങളിൽ പോലും അവർക്ക് മുന്നേറ്റം നടത്താൻ കഴിയാതെ വന്നത് ശക്തമായ ജനവികാരം കൊണ്ടാണെന്നും നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |