
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ര് (ഇ.ഡി) ഉടൻ കേസെടുക്കും. കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവിനു പിന്നാലെ ഇ.ഡിക്ക് കേസ് രേഖകളുടെ പകർപ്പ് എസ്.ഐ.ടി കൈമാറി. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടുകളും മൊഴികളും അന്വേഷണ വിവരങ്ങളും പിടിച്ചെടുത്ത രേഖകളുമടക്കം ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.
ഇ.ഡിയുടെ കൊച്ചി യൂണിറ്റ് എഫ്.ഐ.ആറിന് തുല്യമായ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തിന്റെ അനുമതി തേടി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കേസെടുക്കുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.സ്വർണക്കൊള്ളയിൽ ഇ.ഡി
പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ട്. റിമാൻഡിലുള്ള പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അവരെ പ്രതിയാക്കുകയും കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നതെങ്കിലും, സ്വർണം കടത്തിയതിന്റെയടക്കം വിവരങ്ങൾ പുറത്തു വരും. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വംബോർഡ് മുൻപ്രസിഡന്റുമാരായ എൻ.വാസു, എ.പത്മകുമാർ എന്നിവരെയടക്കം പ്രതിയാക്കുമെന്നാണ് സൂചന. രാഷ്ട്ര
ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറു മാസം വരെ ജാമ്യം നിഷേധിക്കപ്പെടാം. പ്രതികളുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, വരവ് കണക്കെടുപ്പുമുണ്ടാവും. കേസിൽ പങ്കാളിത്തമുള്ള ഒരാളെ മാപ്പുസാക്ഷിയാക്കി കേസ് ശക്തമാക്കുന്നത് ഇഡിയുടെ രീതിയാണ്. ഇതിന് നിയമസാധുതയുമുണ്ട്. ഒരാൾ ഇടപാടുകളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായാൽ കേസ് കടുക്കും. കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ കുറ്റാരോപിതന് പ്രഥമവിവര റിപ്പോർട്ടായ ഇ.സി.ഐ.ആർ നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. കള്ളപ്പണ ഇടപാടുകളിലെ അന്വേഷണത്തിന് പി.എം.എൽ.എ നിയമത്തിലെ സെക്ഷൻ 50 പ്രകാരം സിവിൽ കോടതിയുടെ അധികാരം ഇ.ഡി ഉദ്യോഗസ്ഥർക്കുണ്ട്. ഇ.ഡി. ഉദ്യോഗസ്ഥർ രേഖപ്പെടുത്തുന്ന മൊഴികൾ കോടതിയിൽ
സിവിൽ കോടതിയുടെ
അധികാരം
അന്വേഷണത്തിന് സിവിൽ കോടതിയുടെ അധികാരം ഇ.ഡി ഉദ്യോഗസ്ഥർക്കുണ്ട്.
ഇ.ഡിയുടെ നടപടികൾ സിവിൽ കോടതിയിൽ ചോദ്യം ചെയ്യാനാവില്ല. സ്പെഷ്യൽ കോടതിക്ക് മാത്രമാണ് അധികാരം
കള്ളപ്പണത്തെക്കുറിച്ച് സൂചന ലഭിച്ചാൽ ലോക്കറുകൾ പൂട്ടുപൊളിച്ചും പരിശോധിക്കാം. രേഖകൾ പിടിച്ചെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |