SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.09 PM IST

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പി.എ.ജബ്ബാർ ഹാജിയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി.സ്മിജിയും ചുമതലയേറ്റു

Increase Font Size Decrease Font Size Print Page
gggggg

മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പി.എ. ജബ്ബാർ ഹാജിയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി സ്മിജിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ജബ്ബാർ ഹാജിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അരീക്കോട് ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് പി.എ. ജബ്ബാർ ഹാജി. ജില്ലാപഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുത്തനത്താണി ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വെട്ടം ആലിക്കോയയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പി.എ ജബ്ബാർ ഹാജിയെ നാമനിർദേശം ചെയ്തത്. വഴിക്കടവ് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എൻ.എ. കരീം പിന്തുണച്ചു. ജില്ലാ പഞ്ചായത്ത് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഉച്ചയ്ക്ക് 2.30ന് നടന്ന ചടങ്ങിലാണ് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി അഡ്വ. എ.പി. സ്മിജി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. താനാളൂർ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് സ്മിജി. പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ എടവണ്ണ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.ടി. അഫ്റഫാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. എ.പി. സ്മിജിയെ നാമനിർദേശം ചെയ്തത്. വണ്ടൂർ ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആലിപ്പറ്റ ജമീല പിന്തുണച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരായ കെ.പി.എ. മജീദ്, പി.അബ്ദുൾ ഹമീദ്, യു.എ. ലത്തീഫ്, പി.ഉബൈദുള്ള, ടി.വി.ഇബ്രാഹിം, മുൻ എം.എൽ.എ കെ.എൻ.എ ഖാദർ, ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ.റഫീഖ, മുൻ വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം തുടങ്ങിയവർ ആശംസകളർപ്പിച്ചു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY