
കായംകുളം : കായംകുളം നഗരത്തിന് വൃത്തിയും വെടിപ്പും ഹരിതഭംഗിയും നൽകിയ മുനിസിപ്പൽ സെക്രട്ടറി സനിൽ ശിവന്റെ അടുത്ത ദൗത്യം
ആലപ്പുഴയിൽ. എങ്കിലും, എതിർപ്പുകളെ അതിജീവിച്ച് തന്റേതായ ശൈലിയിൽ ജനങ്ങളോടുള്ള കടമ നിർവേറ്റിയ ഉദ്യോഗസ്ഥനെന്ന നിലയിൽ കായംകുളം അദ്ദേഹത്തെ മറക്കില്ല.
ജന്മനാട്ടിൽ നഗരസഭ സെക്രട്ടറിയായി മൂന്ന് വർഷത്തിലേറെ
പ്രവർത്തിച്ച സനിൽ, മാലിന്യം നിറഞ്ഞ നഗരത്തെ ശുചിത്വത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചു. ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും ചുവരുകൾ വൃത്തിയാക്കി നഗരത്തിന് പുത്തൻ മുഖച്ഛായ നൽകി. പൂച്ചെടികൾ കൊണ്ട് നഗര പാതകൾ അലങ്കരിച്ച പദ്ധതിക്ക് പിന്നിലും സനിലായിരുന്നു. കായംകുളത്തെ സമ്പൂർണ മാലിന്യ മുക്തനഗരം പദ്ധതിയുടെ പൈലറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തുകയും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ടീമായി ഹരിതകർമ്മ സേനയെ വളർത്തിയെടുക്കുകയും ചെയ്തു.
കായംകുളത്തെ
മാലിന്യ മുക്തമാക്കി
ജൈവമാലിന്യ സംസ്കരണം തലവേദനയായപ്പോൾ പതിനെട്ടോളം സ്ഥാപനങ്ങളിൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിച്ചു. മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്തെ ആദ്യ സമ്പൂർണ യന്ത്രവത്കൃത
ഒ.ഡബ്ളിയു.സി പ്ളാന്റ് സ്ഥാപിച്ചു.ഗ്യാസ് ക്രമറ്റോറിയം, സ്ളാട്ടർ ഹൗസ് എന്നിവ പ്രായോഗിക തലത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പൂർത്തിയാക്കി.വലിയ അഴിമതി ആരോപണങ്ങൾ നേരിട്ടെങ്കിലും വിജിലൻസ് ക്ളീൻ ചിറ്റ് നൽകിയത്തോടെ മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ്
നാടിന്റെ അഭിമാന സംരംഭമായി. കൂടാതെ മൂന്ന് നഗരാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും സനിൽ ശിവൻ മുൻകൈ എടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |