
പരവൂർ: പഠനത്തിനൊപ്പം കുട്ടികളെ നിർബന്ധമായും നിശ്ചിത സമയം കളിക്കാൻ അനുവദിക്കണമെന്ന് സ്‌പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. കൊല്ലം പരവൂർ പുത്തൻകുളം ഇസ്യാൻ സ്പോർട്സ് സിറ്റി ആൻഡ് കൺവൻഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോൾ ഫോൺ ഫെയ്‌സ്ഡ് കാലമാണ്. കുട്ടികൾ ബഹളം വയ്ക്കുമ്പോൾ ആരും കളിക്കാൻ പറയില്ല. ഫോൺ പിടിച്ചോളാൻ പറയുകയാണ്. എല്ലാവരും തലകുത്തിയിരിക്കുകയാണ്. അതിൽ നിന്ന് പുതിയ തലമുറയെ മോചിപ്പിക്കാൻ കുട്ടികളെ ബോധപൂർവം കളിക്കാൻ അനുവദിക്കണം. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണ് കേരളത്തിൽ ഉള്ളതെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.സി വിഷ്ണുനാഥ് എം.എൽ.എ, ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി.കെമാൽ പാഷ, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജെ.പ്രദീപ്, ഗോപിനാഥ് മുതുകാട്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്.ഏണസ്റ്റ‌്, ബി.ജെ.പി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുഭാഷ്, വാർഡ് അംഗം എസ്. ലൈല ജോയി, ഒളിംപിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിബു പ്രഭാകരൻ, ഓഡിറ്റോറിയം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ.ജി. പണിക്കർ, ക്യു.എ.സി പ്രസിഡന്റ് അനിൽ അമ്പലക്കര, സ്പോർട്‌സ് സിറ്റി ചെയർമാൻ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |