
കോഴിക്കോട്: വിവാഹാഭ്യർത്ഥന നിരസിച്ചതിന് നിയമ വിദ്യാർത്ഥിയായ 21കാരിയെ കുത്തിക്കൊന്ന കേസിലെ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. മലപ്പുറം മഞ്ചേരി നറുകര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദാണ് (26) രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11നാണ് ഇയാൾ കടന്നുകളഞ്ഞതെന്നാണ് സൂചന.
വിചാരണ തടവുകാരനായ വിനീഷ് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ മൂന്നാം വാർഡിലെ ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തിയ ശേഷം ചുറ്റുമതിൽ ചാടിയാണ് രക്ഷപ്പെട്ടത്. നിക്കർ മാത്രമാണ് ധരിച്ചിരുന്നത്. പൊലീസ് തെരച്ചിൽ തുടങ്ങി.
കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ ഇയാളെ കഴിഞ്ഞ 10നാണ് കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാംതവണയാണ് ആശുപത്രിയിൽ നിന്ന് ഇയാൾ രക്ഷപ്പെടുന്നത്. കണ്ണൂരിലെ ജയിലിൽ വിനീഷ് ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. പെരിന്തൽമണ്ണ ഏലംകുളത്ത് 2021 ജൂണിലാണ് ദൃശ്യയെന്ന യുവതി കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |