
ചങ്ങനാശേരി : വികസനത്തിന്റെ പേരിൽ വിനാശത്തിന് കളമൊരുക്കരുതെന്ന് നിരണം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. മാടപ്പള്ളി പഞ്ചായത്തിലെ പരപ്പൊഴിഞ്ഞിയിൽ നടക്കുന്ന മണ്ണെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോസഫ് എം.പുതുശ്ശേരി എക്‌സ് എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ഉന്നതാ ധികാര സമിതി അംഗം വി.ജെ ലാലി മുഖ്യപ്രസംഗം നടത്തി. ബാബു കുട്ടൻചിറ, സെക്രട്ടറി റോസിലിൻ ഫിലിപ്പ്, സണ്ണി ഏത്തക്കാട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
