നെടുമ്പാശേരി: നെടുമ്പാശേരിയിൽ ഇ-സിഗരറ്റ് വില്പന നടത്തിയ സംഭവത്തിൽ ഒരാളെക്കൂടി നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തു. ആലങ്ങാട് സ്വദേശി റഷീദാണ് അറസ്റ്റിലായത്. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് മുനീറിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിന് മുന്നിലും വിമാനത്താവള സിഗ്നൽകവലയിലും പ്രവർത്തിക്കുന്ന അൽ സൈൻ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽനിന്നാണ് 100 ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്. വിദേശത്തു നിന്നെത്തുന്ന ചിലർ വഴിയാണ് ഇ-സിഗരറ്റ് ഇവർ വാങ്ങുന്നത്. ഇതിന്റെ മൂന്നിരട്ടി വിലയ്ക്കാണ് വില്പന നടത്തുന്നത് ഇ-സിഗരറ്റിന്റെ വില്പന, ഇറക്കുമതി എന്നാവ 2019 മുതൽ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേരും കടകളിലെ ജീവനക്കാരാണ്. കാലടി സ്വദേശിയായ ഉടമ ഒളിവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
