
തൃശൂർ: തപാൽ ആർ.എം.എസ് ജീവനക്കാരുടെ സംഘടനയായ നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ലോയീസിന്റെ സംസ്ഥാന സമ്മേളനം 2,3,4 തീയതികളിലായി തൃശൂരിൽ നടക്കും. രണ്ടിന് റീജ്യണൽ തിയേറ്ററിൽ പോസ്റ്റൽ സി.യൂണിയൻ, എൻ.ജി.ഒ യൂണിയൻ ഹാളിൽ പോസ്റ്റ്‌മേൻ, ആൻജ് എം.ടി.എസ്, പി.ഡബ്യുയു.ഡി ഹാളിൽ ആർ.എം.എസ് ഗ്രൂപ്പ് .സി.യൂണിയൻ, ജവഹർബാലഭവനിൽ ആർ.എം.എസ് ആൻഡ് യൂണിയൻ, ഗ്രാമീൺ ഡാക് സേവക് യൂണിയൻ പ്രതിനിധി സമ്മേളനങ്ങൾ നടക്കും. മൂന്നിന് രാവിലെ പത്തിന് റീജ്യണൽ തിയേറ്ററിൽ മന്ത്രി പി.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. അഞ്ചിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. നലിന് രാവിലെ 11 ന് മഹിള സമ്മേളനം പി.കെ.സൈനബ ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈകിട്ട് നാലിന് പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഐ.ബി.ശ്രീകുമാർ, വി.എസ്.സിനോജ്, കെ.പി.പ്രസാദൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
