
തൃശൂർ: രമേശ് ചെന്നിത്തലയുടെ 16-ാം ഗാന്ധിഗ്രാമം പരിപാടി ഇന്ന് ഗുരുവായൂർ പുന്നയൂർ പഞ്ചായത്തിലെ അകലാട് മൂന്നൈനിയിൽ നടക്കും. കഴിഞ്ഞ 15 വർഷമായി പുതു വത്സരദിനം രമേശ് ചെന്നിത്തല ദളിത്, ആദിവാസി ഗ്രാമങ്ങളിൽ അവർക്കൊപ്പമാണ് ആഘോഷിച്ചത്. ആദിവാസിദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്‌നങ്ങൾ നേരിട്ടു മനസ്സിലാക്കുന്നതിനും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതുമാണ് ലക്ഷ്യം. രാവിലെ 9 ന് ് പുന്നയൂരിൽ എത്തുന്ന ചെന്നിത്തല പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കോളനിവാസികൾക്കൊപ്പം ഒത്തുചേരും. 2011 ൽ ഗാന്ധിഗ്രാമം തൃശൂരിൽ കെ.കരുണാകരന്റെ മണ്ഡലമായ മാളയിലെ കുന്നത്തുകാട് കോളനിയിൽ നിന്നുമാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം പത്തനംതിട്ട ജില്ലയിലെ തിരുവല്ല നിയോജക മണ്ഡലത്തിലെ പെരിങ്ങര പഞ്ചായത്തിലെ മുണ്ടപ്പള്ളി പട്ടികജാതി കോളനിയിലായിരുന്നു പരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
