
ആലപ്പുഴ: അക്രമകാരികളും പേവിഷബാധിച്ചതുമായ തെരുവു നായ്ക്കളെ പാർപ്പിക്കാൻ ജില്ലകളിൽ 20 എമർജൻസി ഷെൽട്ടറുകൾ തുറക്കാൻ മൃഗസംരക്ഷണ വകുപ്പ് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും നടപ്പാക്കുക. പരിക്കേറ്റതും അവശനിലയിലായതും പേവിഷബാധയേറ്റെന്ന് സംശയിക്കുന്നതുമായ തെരുവുനായ്ക്കളെയാകും എമർജൻസി ഷെൽട്ടറുകളിൽ പാർപ്പിക്കുക.
ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ഒഴികെ എ.ബി.സി സെന്ററുകളുണ്ട്. ഇവിടങ്ങളിലെ ഡോക്ടറുൾപ്പെടെയുള്ളവരുടെ സേവനവും കൂടുകളും ഉപയോഗപ്പെടുത്തിയാകും ഷെൽട്ടറുകൾ തുറക്കുക. എ.ബി.സി സെന്ററുകളിൽ 3 മുതൽ 5വരെ ഡോഗ് ക്യാച്ചേഴ്സിന്റേയും ഡോക്ടറുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭ്യമാണ്.
നെടുമങ്ങാട്ടെ പോർട്ടബിൾ എ.ബി.സി സെന്ററിലുൾപ്പെടെ ഷെൽട്ടർ തുറക്കും. എ.ബി.സി സെന്ററില്ലാത്ത മൂന്ന് ജില്ലകളിൽ ഇതുൾപ്പെടെ പ്രവർത്തന സജ്ജമാക്കാൻ തദ്ദേശ- മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർമാർ കളക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.
തെരുവുനായ
ആക്രമണം
2024.........................................................3.16 ലക്ഷം
കൂടുതൽ തിരുവനന്തപുരത്ത്...........50,870
കുറവ് വയനാട്.....................................5,719
പേവിഷമരണം
2023......................25
2024......................26
''20 എമർജൻസി ഷെൽട്ടറിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. ജില്ലാ വെറ്ററിനറി ഓഫീസർമാരുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ
-അസി. ഡയറക്ടർ,
പേവിഷ പ്രതിരോധം,
മൃഗസംരക്ഷണ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |