
തിരുവനന്തപുരം: സംസ്ഥാനത്തെ എൽ.പി തലത്തിലെ എല്ലാ അദ്ധ്യാപകർക്കും എട്ടിന് എസ്.എസ്.കെ യുടെ നേതൃത്വത്തിൽ പരിശീലനം നൽകാൻ വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിൽ തീരുമാനിച്ചു.
പരിശീലന ദിവസം എൽ.പി ക്ലാസുകളിലെ വിദ്യാർഥികൾക്ക് അവധി നൽകും. ക്ലസ്റ്ററിൽ ഒന്നു മുതൽ നാലു വരെയുള്ള അർദ്ധ വാർഷിക പരീക്ഷയുടെ സാമ്പിൾ പേപ്പറുകൾ വിശകലനം ചെയ്യും. സി.എം കിഡ്‌സ് (എൽ.പി) സ്‌കോളർഷിപ്പ് പരീക്ഷയുടെ മാറ്റങ്ങൾ ചർച്ച ചെയ്യും.
മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി എൻ.സി.ഇ.ആർ.ടി നേതൃത്വത്തിൽ ഫെബ്രുവരിയിൽ നടത്തുന്ന ഫൗണ്ടേഷൻ ലേണിങ് സ്റ്റഡി(എഫ്.എൽ.എസ്) ടെസ്റ്റിന്റെ മാതൃക ചോദ്യങ്ങളും തയ്യാറെടുപ്പുകളും പരിശീലനത്തിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് അധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |