
കോട്ടയം : സംഘർഷത്തിനിടെ തടസം പിടിച്ചതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ചെറുവള്ളി തീമ്പനാൽ പഴയിടം രാഹുൽ (30) നെയാണ് മണിമല പൊലീസ് പിടികൂടിയത്. ശനിയാഴ്ചയാണ് സംഭവം. രാഹുലും പരാതിക്കാരനായ ബിജുമോന്റെ സുഹൃത്തായ അഖിലും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു. ഇത് പറഞ്ഞുതീർക്കാനാണ് ബിജു എത്തിയത്. ഇതിന്റെ വിരോധത്തിൽ ബിജുമോനെ വീടിന് മുൻവശത്തെ റോഡിൽ വച്ച് രാഹുൽ കൈവശമുണ്ടായിരുന്ന മീൻപിടിക്കാൻ ഉപയോഗിക്കുന്ന മുപ്പല്ലി എന്ന ആയുധം കൊണ്ട് നെഞ്ചിന്റെ ഇരുവശങ്ങളിലും കുത്തുകയായിരുന്നു. പരാതിയെ തുടർന്ന് മണിമല പൊലീസ് കേസെടുക്കുകയായിരുന്നു. സി.ഐ അനൂപ് ജോസ്, എസ്.ഐ ഉദയകുമാർ, എ.എസ്.ഐ മനോജ്, സിപിഒ ശ്രീജിത്ത്, ഹോം ഗാർഡ് ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |