കണിച്ചാർ: ഇ. കെ.നായനാർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മനീഷ് മുഴക്കുന്നിന്റെ ' കീളുവാരങ്ങൾ' എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച നടത്തി. വായനശാലാ പ്രസിഡന്റ് വി.വി. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഇ.ഡി. ബീന പുസ്തകം പരിചയപ്പെടുത്തി ചർച്ച ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് മനീഷ് മുഴക്കുന്ന് മുഖ്യാതിഥിയായി. സമീപകാലത്ത് അന്തരിച്ച വായനശാലാ അംഗമായിരുന്ന ഇടത്തൊട്ടിയിൽ ചന്ദ്രന്റെ പുസ്തക ശേഖരം കുടുംബാംഗമായ സുസ്മി ഷിബുവിൽ നിന്നും വായനശാലാ കമ്മിറ്റി അംഗം എം.പി. തോമസ് ഏറ്റുവാങ്ങി. എഴുത്തുകാരായ ഡാലിയ ജോണി, ടി.കെ. ബിന്ദു കോടിയേരി, ദീപ്നാ ദാസ് അണ്ടല്ലൂർ, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം കെ.എ ബഷീർ, വി. ചന്ദ്രബാബു, ബി.കെ ശിവൻ, റെജി കണ്ണോളക്കുടി, ഇ.ജി. രാമകൃഷ്ണൻ, പി.പി ജനാർദ്ദനൻ, എം.എൻ ഷൈല തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |