കൊല്ലം: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യബട്ടിന്റെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സത്സംഗ പരമ്പരയ്ക്ക് നാലെ കൊല്ലത്ത് തുടക്കമാകും. പോളയത്തോട് ബ്രാഞ്ച് ആശ്രമത്തിലെ പ്രാർത്ഥനാകേന്ദ്രത്തിന്റെ മൂന്നാം പ്രതിഷ്ഠാവാർഷിക ദിനത്തോടനുബന്ധിച്ച് 'സാമൂഹിക ആരോഗ്യവും കുടുംബമൂല്യങ്ങളും' എന്ന വിഷയത്തിൽ നടത്തുന്ന സത്സംഗ പരമ്പരയുടെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിർവഹിക്കും. ശാന്തിഗിരി ആശ്രമം കൊല്ലം ഏരിയ മേധാവി സ്വാമി ജ്യോതിചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുമെന്ന് ശാന്തിഗിരി ആശ്രമം പോളയത്തോട് ബ്രാഞ്ച് കോ ഓർഡിനേഷൻ കമ്മിറ്റി സീനിയർ കൺവീനർ പ്രദീപ് എം.ശങ്കർ അറിയിച്ചു. ചൊവാഴ്ച രാവിലെ 6ന് പോളയത്താട് ബ്രാഞ്ചാശ്രമത്തിൽ പ്രതിഷ്ഠാവാർഷികം ചടങ്ങുകൾ ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |