
ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. കേരള ഹൈക്കോടതി ജഡ്‌ജിയായിരുന്നു. സിക്കിം ലോക്ഭവനിലെ ആശീർവാദ് ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ഓം പ്രകാശ് മാഥുർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പ്രേംസിംഗ് തമാംഗ്, നിയമസഭാ സ്‌പീക്കർ മിംഗ്‌മ നൊർബു ഷേർപ, ഡെപ്യൂട്ടി സ്‌പീക്കർ രാജ്‌കുമാരി ഥാപ, സിക്കിം ഹൈക്കോടതി ജഡ്‌ജിമാർ തുടങ്ങിയവർ പങ്കെടുത്തു.
കണ്ണൂർ താന സ്വദേശിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്. ഉഡുപ്പിയിലെ വി.ബി. കോളേജ് ഒഫ് ലായിൽ നിന്ന് നിയമബിരുദം നേടി. 2014 ജനുവരി 23നാണ് കേരള ഹൈക്കോടതി ജഡ്‌ജിയായത്. ഹൈക്കോടതിയിൽ ആക്‌ടിംഗ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |