
മുഹമ്മ : പുനർനിർമ്മാണത്തിനായി പകുതിയോളം ഭാഗം കുത്തിപ്പൊളിച്ചതിനുശേഷം തുടർപ്രവർത്തനങ്ങൾ നിലച്ചതിനെത്തുടർന്ന് മാവിൻചുവട് - കണിയകുളം റോഡിൽ യാത്ര ദുരിതപൂർണമായി. പൊടിശല്യവും രൂക്ഷമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന കടുത്ത പൊടിപടലങ്ങൾ സമീപവാസികളുടെ ആരോഗ്യത്തിന് ഭീഷണിയായി.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ആരംഭിച്ച പ്രവൃത്തികൾ പിന്നീട് നിലയ്ക്കുകയായിരുന്നു. നിലവിൽ കാൽനടയാത്ര പോലും അസാദ്ധ്യമായ രീതിയിലാണ് റോഡിന്റെ സ്ഥിതി. അടിയന്തരമായി നിർമ്മാണം പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് മകരം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ബി. രാധാകൃഷ്ണൻ, സെക്രട്ടറി ബി.രത്നാകരൻ, കെ.പി.ശിവൻ പിള്ള, സി.കെ.മണി ചീരപ്പൻ ചിറ, കെ.കെ.സാനു, എൻ.അനിൽകുമാർ നീലാംബരി തുടങ്ങിയവർ സംസാരിച്ചു.
തെന്നി വീണ് വിദ്യാർത്ഥികൾ
നാല് സ്‌കൂളുകളിലെ കുട്ടികൾ നിത്യവും സൈക്കിളിൽ കടന്നുപോകുന്ന റോഡാണിത്
റോഡിലെ കരിങ്കൽ ചീളുകളിൽ സൈക്കിൾ കയറി തെന്നിവീണ് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നുണ്ട്
വാഹനങ്ങൾ കടന്നുപോകുമ്പോൾ ടയറുകൾക്കിടയിൽപ്പെട്ട് കരിങ്കൽ ചീളുകൾ അതിവേഗത്തിൽ തെറിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാണ്
ഇത്തരത്തിൽ കല്ലുകൾ തെറിച്ച് പലർക്കും പരിക്കേൽക്കുകയും വീടുകളുടെ ഗേറ്റുകൾക്ക് കേടുപാടുണ്ടാവുകയും ചെയ്യുന്നുണ്ട്
കൂർത്ത കല്ലുകളിലൂടെയുള്ള യാത്ര വാഹനങ്ങളുടെ ടയറുകൾ വേഗത്തിൽ നശിക്കാൻ കാരണമാകുന്നു. ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് പണി പൂർത്തിയാക്കാൻ കരാറുകാരൻ തയ്യാറാകുന്നില്ല- മകരം റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |