കോഴിക്കോട്: പാത് മിയ ഹിപ്നോസിസ് ആൻഡ് മെന്റലിസം ഇന്റർനാഷനൽ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട്ട് ലോക ഹിപ്നോസിസ് ഡേ വിവിധ പരിപാടികളോടെ ആചരിച്ചു. മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ.കെ മലയത്ത് ഉദ്ഘാടനം ചെയ്തു. വേങ്ങര സബ് ഇൻസ്‌പെക്ടർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുനീർ ആമയ്യൂർ, മോഹൻ ജോർജ് കണ്ണൂർ, ഇലോഷ സനീഷ് വടകര, രാജേഷ് വയനാട്, ലിതേഷ് കൊളയാട്, സനൽ പാടിക്കാനം എന്നിവർ മെന്റലിസം ഷോയും ഹിപ്നോട്ടിസം ഷോയും നടത്തി. ഷഫീക്, ജാഫർ, അബ്ദുൽ മജീദ്, അജ്വദ് കാലടി, അബ്ദുൽ റസാഖ്, ഫക്രുദീൻ പന്താവൂർ, ശറഫുദ്ധീൻ കൂട്ടിൽ, അൻവർ ഹൈദരി, സൈനുദ്ധീൻ മുസ്‌ലിയാർ, നിസാർ ഇർഫാനി, ലത്തീഫ് ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു. പാത്മീയ ഡയറക്ടർ ശരീഫ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |