വെള്ളറട: കടയാലുമൂട്ടിൽ കോതയാറിൽ ചീങ്കണ്ണിയുടെ സാന്നിദ്ധ്യം കണ്ടെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോതയാറിലെ തൃപ്പരപ്പിനുസമീപം തോട്ടുവാരം ചെക്കടിക്കരക്കുമിടയിലുള്ള ഭാഗത്താണ് ചീങ്കണ്ണി ഉപയോഗശൂന്യമായി കിടക്കുന്ന വെള്ളത്തിനുള്ളിലെ ടാങ്കിന്റെ പുറത്ത് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ചീങ്കണ്ണിയെ കണ്ടതായി സമീപത്ത് തോട്ടത്തിൽ പണിക്കെത്തിയ സ്ത്രീ കണ്ടിരുന്നു. ഇന്നലെ രാവിലെ വീണ്ടും ചീങ്കണ്ണിയെ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. തുടർന്ന് തമിഴ്നാട് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |